കേരളം

kerala

ETV Bharat / city

ലോക്കറിലെ സ്വത്തിന്‍റെ ഉറവിടം സ്വപ്‌ന വെളിപ്പെടുത്തിയില്ലെന്ന് ചാർട്ടേർഡ് അക്കൗണ്ടന്‍റ് - സ്വപ്‌ന സുരേഷ്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ചാർട്ടേർഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ അയ്യറുടെ മൊഴിയുടെ വിശദാംശങ്ങൾ ഉള്ളത്

Swapna suresh news gold smuggling news സ്വര്‍ണക്കടത്ത് സ്വപ്‌ന സുരേഷ് ഇഡി കേസ്
ലോക്കറിലെ സ്വത്തിന്‍റെ ഉറവിടം സ്വപ്‌ന വെളിപ്പെടുത്തിയില്ലെന്ന് ചാർട്ടേർഡ് അക്കൗണ്ടന്‍റ്

By

Published : Aug 26, 2020, 7:23 PM IST

എറണാകുളം: ലോക്കറിലെ പണത്തിന്‍റെയും സ്വർണ്ണത്തിന്‍റെയും ഉറവിടം സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയില്ലെന്ന് ചാർട്ടേർഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ അയ്യർ മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്‍റ്. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മൊഴിയുടെ വിശദാംശങ്ങൾ ഉള്ളത്. സ്വപ്ന സുരേഷുമായി സംയുക്ത ലോക്കർ തുടങ്ങിയിരുന്നു. ലോക്കറിലുള്ളതിനെല്ലാം തനിക്കും ഉത്തരവാദിത്വമുണ്ടെന്നും ചാർട്ടേർഡ് അക്കൗണ്ടന്‍റ് അംഗീകരിച്ചിട്ടുണ്ട്. എം. ശിവശങ്കറിന്‍റെ ചാർട്ടേർഡ് അക്കൗണ്ടന്‍റ് കൂടിയാണ് വേണുഗോപാൽ അയ്യർ.

സ്വപ്നയുടെ ലോക്കറിലെ പണത്തിന്‍റെ ഉറവിടത്തെ കുറിച്ചുള്ള സംശയം വർധിപ്പിക്കുന്നതാണ് എൻഫോഴ്‌സ്‌മെന്‍റിന് വേണുഗോപാൽ നൽകിയ മൊഴി. ലോക്കറിലെ പണം ലൈഫ്‌ മിഷൻ പദ്ധതിയിലെ കമ്മീഷനാണെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ വാദം. എന്നാൽ സ്വപ്‌നയ്‌ക്ക് കമ്മീഷൻ നൽകിയിട്ടില്ലെന്ന് സെയ്ൻ വെഞ്ചേഴ്‌സ് ഉടമ വിനോദും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നൽകിയിട്ടുണ്ട്. യുണിടാക് ഉടമയും സമാനമായ മൊഴി നേരത്തെ നൽകിയിരുന്നു. ഉന്നത സ്വാധീനമുള്ള പ്രതികൾ പുറത്തിറങ്ങിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ റിമാന്‍ഡ് പ്രതികളുടെ കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി എൻഫോഴ്സ്മെന്‍റ് കേസിൽ സ്വപ്ന, സന്ദീപ്, സരിത്ത് എന്നീ പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം ഒമ്പത് വരെ നീട്ടി. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് നിയമപ്രകാരമാണ് സ്വർണക്കടത്ത് കേസിൽ ഇ.ഡി അന്വേഷണം നടത്തുന്നത്.

ABOUT THE AUTHOR

...view details