കേരളം

kerala

ETV Bharat / city

വ്യാജരേഖ കേസിൽ വിശദീകരണവുമായി വൈദികസമിതിയുടെ സർക്കുലർ

അതിരൂപതയിലെ നാനൂറോളം പള്ളികളിൽ നാളെ  കുർബാന മധ്യേ വായിക്കുന്നതിനാണ് സർക്കുലർ നൽകിയത്. വ്യാജരേഖ കേസിൽ സിറോ മലബാർ സഭയിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണിത്.

വ്യാജരേഖ കേസിൽ വിശദീകരണവുമായി വൈദികസമിതിയുടെ സർക്കുലർ

By

Published : May 25, 2019, 11:35 AM IST

കൊച്ചി: വ്യാജരേഖ കേസിൽ വിശദീകരണവുമായി എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതിയാണ് സർക്കുലർ പുറത്തിറക്കിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിൽ നാളെ സർക്കുലർ വായിക്കും. കർദിനാളിനെതിരെ വ്യാജരേഖ നിർമ്മിക്കാൻ അതിരൂപതയിലെ ഒരു വൈദികനും ശ്രമിക്കുകയോ പ്രേരണനൽകുകയോ ചെയ്തിട്ടില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും സര്‍ക്കുലറില്‍ ആരോപിക്കുന്നുണ്ട്. സിബിഐ അന്വേഷണത്തിലൂടെയോ ജുഡീഷ്യൽ അന്വേഷണത്തിലൂടെയോ സത്യം പുറത്ത് കൊണ്ട് വരണം. വ്യാജരേഖ കേസിൽ അറസ്റ്റിലായ ആദിത്യനെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും വൈദികസമിതിയുടെ സർക്കുലർ കുറ്റപ്പെടുത്തുന്നു. ബിഷപ് ജേക്കബ് മനത്തേടം, ഫാദർ പോൾ തേലക്കാട്ട് തുടങ്ങിയവർ പ്രതിസ്ഥാനത്ത് തുടരുന്നത് സൂചിപ്പിച്ച് ആരംഭിക്കുന്ന സര്‍ക്കുലര്‍ പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്താണ് അവസാനിക്കുന്നത്. അതിരൂപതയിലെ നാനൂറോളം പള്ളികളിൽ നാളെ കുർബാന മധ്യേ വായിക്കുന്നതിനാണ് സർക്കുലർ നൽകിയത്. വ്യാജരേഖ കേസിൽ സിറോ മലബാർ സഭയിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത് .

ABOUT THE AUTHOR

...view details