കേരളം

kerala

ETV Bharat / city

സ്വപ്‌നയുടെ ജാമ്യാപേക്ഷ ജൂലൈ 16ന് പരിഗണിക്കും ; ലഭിച്ചാല്‍ പുറത്തിറങ്ങാം - ഹൈക്കോടതി വാർത്തകള്‍

സ്വർണക്കടത്തിൽ കസ്റ്റംസും, ഇഡിയും രജിസ്റ്റർ ചെയ്‌ത കേസില്‍ അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

swapna bail application on gold smuggling case news  swapna bail application  gold smuggling case news  സ്വർണക്കടത്ത് കേസ് വാർത്തകള്‍  സ്വപ്‌ന സുരേഷ്  എൻഐഎ കേസ് വാർത്തകള്‍  ഹൈക്കോടതി വാർത്തകള്‍  സ്വപ്‌നയുടെ ജാമ്യാപേക്ഷ
സ്വപ്‌ന

By

Published : Jul 6, 2021, 3:31 PM IST

എറണാകുളം : നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടി മാറ്റി. ജൂലൈ പതിനാറാം തിയ്യതി കോടതി ജാമ്യാപേക്ഷ പരിഗണിക്കും. ഇതിനകം എൻ.ഐ.എ എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

സ്വർണക്കടത്തിൽ തനിക്കെതിരെ എൻ.ഐ.എ ചുമത്തിയ യു.എ.പി.എ. കേസ് നിലനിൽക്കില്ലെന്നാണ് പ്രധാനവാദം. കേസിന്‍റെ വിചാരണ നടപടികൾ അനന്തമായി നീളുകയാണെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സ്വപ്ന എൻ.ഐ.എ. പ്രത്യേക കോടതിയിൽ നൽകിയ ജാമ്യഹർജി തള്ളിയിരുന്നു.

also read:മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌നയെ ഇഡി നിർബന്ധിച്ചതായി പൊലീസുകാരിയുടെ മൊഴി

കഴിഞ്ഞവർഷം ജൂലൈ പതിനൊന്നിനാണ് ബെംഗളൂരുവിൽ നിന്നും എൻഐഎ സംഘം രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും, നാലാം പ്രതി സന്ദീപ് നായരെയും അറസ്റ്റ് ചെയ്തത്.

ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയതിന് പിന്നാലെയാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.

സ്വർണക്കടത്തില്‍ കസ്റ്റംസും, ഇഡിയും പ്രതികൾക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. രണ്ട് കേസുകളിലും അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു. നിലവിൽ കോഫേ പോസ നിയമപ്രകാരം സ്വപ്ന സുരേഷ് കരുതൽ തടങ്കലിലാണ്.

എൻഐഎ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ കരുതൽ തടങ്കൽ പൂർത്തിയാകുന്നതോടെ ജയിൽ മോചിതയാകാം.

ABOUT THE AUTHOR

...view details