എറണാകുളം: സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തുവെന്ന് സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കണം. സ്വര്‍ണക്കടത്തിന്‍റെ രീതിയെക്കുറിച്ചും അന്വഷണം ആവശ്യമാണെന്നും കസ്റ്റംസ് അറിയിച്ചു. വിശദമായി ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ എ.സി.ജെ.എം കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടു. കസ്റ്റംസിന്‍റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.
സ്വര്‍ണക്കടത്തിന് ശിവശങ്കറിന്‍റെ ഒത്താശയുണ്ടായിരുന്നുവെന്ന് കസ്‌റ്റംസ്
വിശദമായി ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു
ശിവശങ്കറിനെ നേരത്തെ മുപ്പത് മണിക്കൂറിലേറെ കസ്റ്റംസ് ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത ഇഡി ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമെന്ന് സ്വപ്ന മൊഴി നൽകിയതായി കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സ്വപ്നയെയും ശിവശങ്കറിനെയും കോടതി അനുമതിയോടെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തത്. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ അനുമതിയോടെ കസ്റ്റംസും ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.