എറണാകുളം: ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്‌ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ. നടിയെ തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാൻ പ്രതികള്‍ പദ്ധതിയിട്ടു. എന്നാല്‍ ഷംന പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വിജയ് സാഖറെ പറഞ്ഞു.
ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാൻ പ്രതികള്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്
നടിയെ തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാൻ പ്രതികള്‍ പദ്ധതിയിട്ടു. എന്നാല്‍ ഷംന പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു
ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു
സിനിമാ പ്രവര്‍ത്തകനായ ഷാജി പട്ടിക്കരയാണ് നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് കൈമാറിയത്. ഇത്തരത്തില്‍ സിനിമാ മേഖലയിലെ പല പ്രമുഖരുടെയും നമ്പർ പ്രതികള്‍ സംഘടിപ്പിച്ചു. അതേസമയം കേസന്വേഷണം അവസാന ഘടത്തിലാണെന്നും ഐജി വ്യക്തമാക്കി. നാല് പ്രതികളാണ് ഇനി പിടിയിലാകാനുള്ളതെന്നും സിനിമാ മേഖലയിലുള്ളവർ പ്രതിയാവാൻ സാധ്യതയില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ വ്യക്തമാക്കി.