എറണാകുളം: കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. ഡിസംബർ ഒന്ന് മുതൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടം പാടില്ല. പുനരധിവാസം സംബന്ധിച്ച 2014ലെ നിയമം കൊച്ചി കോർപ്പറേഷൻ പരിധിയില്‍ ഉടന്‍ നടപ്പാക്കണം.
നവംബർ 30നകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണമെന്നും കോടതി കൊച്ചി കോർപ്പറേഷന് നിർദേശം നൽകി.
കൊച്ചിയിൽ വഴിയോര കച്ചവടത്തിന് ഹൈക്കോടതിയുടെ നിയന്ത്രണം
കൊച്ചിയിൽ ഡിസംബർ ഒന്ന് മുതൽ ലൈസൻസില്ലാതെ വഴിയോരക്കച്ചവടം പാടില്ലെന്ന് ഹൈക്കോടതി.
കൊച്ചിയിൽ വഴിയോര കച്ചവടത്തിന് നിയന്ത്രണം; ഹൈക്കോടതികൊച്ചിയിൽ വഴിയോര കച്ചവടത്തിന് നിയന്ത്രണം; ഹൈക്കോടതി
പുനരധിവാസത്തിന് അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. 876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തെന്ന് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. ഉത്തരവ് നടപ്പാക്കാന്‍ കലക്‌ടറെയും പൊലീസ് കമ്മിഷണറെയും സ്വമേധയാ കേസിൽ കക്ഷി ചേർത്തു.
ALSO READ:ലങ്കന്‍ അധോലോക നായകന്‍ അംഗോഡ ലോക്ക കോയമ്പത്തൂരില്‍ മരിച്ചത് സ്ഥിരീകരിച്ച് അന്വേഷണ സംഘം