എറണാകുളം : കൊവിഡ് ഭീഷണിയെ തുടർന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്‍റൈൻ കാലാവധിയിൽ ഇളവ് വേണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. നേരത്തെ പുറത്തറിക്കിയ മാർഗ നിർദ്ദേശത്തിൽ ഇളവ് നൽകാനാവില്ലെന്നും പതിനാല് ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികൾക്ക് ഏഴ് ദിവസത്തെ സർക്കാർ ക്വാറന്‍റൈനും ഏഴ് ദിവസത്തെ ഹോം ക്വാറന്‍റൈനും അനുവദിക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു.എന്നാൽ ഈ ആവശ്യം സ്വീകാര്യമല്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
പ്രവാസികള്‍ക്ക് പതിനാല് ദിവസത്തെ ക്വാറന്‍റൈന്‍ നിർബന്ധമെന്ന് കേന്ദ്രം ; സംസ്ഥാനത്തിന്‍റെ ആവശ്യം തള്ളി - high court latest news
പ്രവാസികൾക്ക് ഏഴ് ദിവസത്തെ സർക്കാർ ക്വാറന്‍റൈനും ഏഴ് ദിവസത്തെ ഹോം ക്വാറന്‍റൈനും അനുവദിക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. എന്നാല്‍ പതിനാല് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പ്രവാസികളുടെ ക്വാറന്‍റൈൻ; സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി
ക്വാറന്റൈൻ സംബന്ധിച്ച് സംസ്ഥാന കേന്ദ്ര സർക്കാർ വ്യത്യസ്ത നിലപാട് എടുത്തതിലെ ആശയകുഴപ്പം ഹൈക്കോടതി ചൂണ്ടി കാണിച്ചിരുന്നു.ഇതേ തുടർന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.