പെരുമ്പാവൂർ വല്ലം കൊച്ചങ്ങാടിയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി
11.5 കിലോ തൂക്കവും 10 അടി നീളവുമുള്ള മലമ്പാമ്പിനെയാണ് പാടശേഖരത്തിന് സമീപത്ത് നിന്ന് പിടികൂടിയത്
എറണാകുളം: പെരുമ്പാവൂർ വല്ലം കൊച്ചങ്ങാടിയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി.11.5 കിലോ തൂക്കവും 10 അടി നീളവുമുള്ള മലമ്പാമ്പിനെയാണ് പാടശേഖരത്തിന് സമീപത്ത് നിന്ന് പിടികൂടിയത്. വേറെയും ഒരു മലമ്പാമ്പിനെ പ്രദേശത്ത് കണ്ടെങ്കിലും പിടികൂടാനായില്ല. ഇതേ സമയം ഈ പ്രദേശങ്ങളിൽ നിരവധി മലമ്പാമ്പിന്റെ കുഞ്ഞുങ്ങളേയും കണ്ടവരുണ്ട്. മാഹിൻ കരിം, ആഷിക്ക് എന്നിവരാണ് പാമ്പിനെ പിടികൂടിയത്. തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. 74 ഏക്കറിലുള്ളതും രണ്ട് പതിറ്റാണ്ട് മുമ്പ് പൂട്ടിയതുമായ ട്രാവൻകൂർ റയോൺസ് കമ്പനിയിൽ നിന്നാണ് പാമ്പുകൾ പുറത്തേക്ക് വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.