എറണാകുളം: ട്വന്‍റി ട്വന്‍റിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്. കുന്നത്ത് നാട്ടിൽ ട്വന്‍റി ട്വന്‍റി ഇടതുമുന്നണിക്ക് വോട്ട് മറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വി.പി. സജീന്ദ്രൻ വിജയിക്കുമെന്ന് മനസിലാക്കിയതോടെയായിരുന്നു ഇത്. കിഴക്കമ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രവർത്തനത്തെ പഞ്ചായത്ത് ചോദ്യം ചെയ്തതോടെയാണ്, സംഘടനയുണ്ടാക്കി കമ്പനി പഞ്ചായത്ത് ഭരണം പിടിച്ചതെന്നും പി.ടി തോമസ് പറഞ്ഞു.
ട്വന്‍റി ട്വന്‍റി ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്ന് പി.ടി തോമസ്
ട്വന്‍റി ട്വന്‍റി സിപിഎമ്മിന്‍റെ ബി ടീമാണെന്നും പി.ടി തോമസ് ആരോപിച്ചു.
കമ്പനി താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്. ഇതിനെക്കുറിച്ച് അറിയാത്തവരാണ് അവരുമായി സഹകരിക്കുന്നത്. എന്നാൽ ഇത് ഫലപ്രദമായി പിണറായി വിജയൻ ഉപയോഗിച്ചുവെന്നും, ട്വന്‍റി ട്വന്‍റി സിപിഎമ്മിന്‍റെ ബി ടീമാണെന്നും പി.ടി തോമസ് ആരോപിച്ചു. എറണാകുളം ജില്ലയിൽ പതിനാല് സീറ്റിലും യുഡിഎഫ് ജയിക്കുന്നത് തടയാനാണ് ട്വന്‍റി ട്വന്‍റിയെ ഇറക്കിയത്. എന്നാൽ ഇവരുടെ തട്ടിപ്പ് നല്ലൊരു ശതമാനം ആളുകൾക്കും ബോധ്യപ്പെട്ടതിനാൽ നടന്നില്ലെന്നും പി.ടി തോമസ് പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്:പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് നൽകി