പള്ളിത്തര്‍ക്കം; മൂവാറ്റുപുഴ അരമനക്ക് മുന്നില്‍ യാക്കോബായ വിഭാഗം പ്രതിഷേധിച്ചു - പള്ളിത്തര്‍ക്കം: മൂവാറ്റുപുഴ അരമനക്ക് മുന്നില്‍ യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധ പ്രകടനം
പിറവം വലിയ പള്ളിയിലേക്ക് ഓർത്തഡോക്‌സ് വിഭാഗം വിശ്വാസികൾ പ്രവേശിക്കാന്‍ എത്തിയതിൽ പ്രതിഷേധിച്ചാണ് നൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ പ്രതിഷേധം നടത്തിയത്.
എറണാകുളം:ഓർത്തഡോക്‌സ് സഭയുടെ നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ കണ്ടനാട് ഈസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന് മുന്നിലേക്ക് യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധ പ്രകടനം. പിറവം വലിയ പള്ളിയിലേക്ക് ഓർത്തഡോക്‌സ് വിഭാഗം വിശ്വാസികൾ പ്രവേശിക്കാന്‍ എത്തിയതിൽ പ്രതിഷേധിച്ചാണ് നൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.യാക്കോബായ സുറിയാനി സഭ ട്രസ്റ്റി ഷാജി ചുണ്ടേൽ, ഫാ.ബിജു കൊരട്ടി, ഫാ. എൽജോ പാലച്ചുവട്ടിൽ, ഫാ.എൽദോസ് മോളേക്കുടിയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അരമന പള്ളിക്ക് സമീപം പൊലീസ് തടഞ്ഞതിനെ തുടർന്ന് ഇവർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.