എറണാകുളം : വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. കൗൺസിലിങ് ലഭിച്ചുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വിവാഹ രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. ഇത് സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ടന്നും വനിത കമ്മീഷൻ അറിയിച്ചു.
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് ആരോപിക്കുന്ന സംഭവത്തിൽ അനുപമയുടെ പരാതി വനിത ലഭിച്ചിട്ടുണ്ട്. അഞ്ചാം തിയ്യതി നടക്കുന്ന സിറ്റിങ്ങില്‍ ഇത് പരിഗണിക്കും. ഈ കേസിൽ പൊലീസ് റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
കൗമാരകാർക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി സ്കൂൾ കോളജ് തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. കുട്ടികൾക്കെതിരായ അക്രമം തടയുന്നതിന് ലൈംഗിക വിദ്യാഭ്യാസത്തിന് സാധിക്കും. അതിനാൽ ശാരീരിക വളർച്ച, ഹോർമോൺ വ്യതിയാനം എന്നിവയുടെ അറിവ് കുട്ടികൾക്ക് നൽകേണ്ടത് അനിവാര്യമാണെന്നും പി.സതീദേവി പറഞ്ഞു.