എറണാകുളം: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. ദ്വീപിലേക്കുള്ള യാത്രമധ്യേ ജൂലൈ 26ന് രാത്രി അദ്ദേഹം കൊച്ചിയിലെത്തി. 27ന് രാവിലെ ഹെലികോപ്റ്റർ മാർഗം ലക്ഷ ദ്വീപിലേക്ക് തിരിക്കും.
ഒരാഴ്‌ച നീളുന്ന ദ്വീപ് സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്‌ക്കാരങ്ങളുടെ പുരോഗതി അഡ്‌മിനിസ്ട്രേറ്റർ വിലയിരുത്തും. പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷയാണ് പ്രഫുൽ പട്ടേലിന് ഏർപ്പെടുത്തിയത്.
പ്രഫുൽ ഖോഡ പട്ടേൽ കൊച്ചിയിലെത്തുന്നു നേരത്തെ പ്രതിഷേധങ്ങൾ ഭയന്ന് കൊച്ചി വഴിയുള്ള യാത്ര പ്രഫുൽ പട്ടേല്‍ ഒഴിവാക്കിയിരുന്നു. ഡാമൻ ഡ്യൂവിൽ നിന്ന് എയർഫോഴ്‌സിന്‍റെ പ്രത്യേക വിമാനത്തിലായിരുന്നു അന്ന് ദ്വീപിലെത്തിയത്. ഇതിനു വേണ്ടി വന്ന സാമ്പത്തികമായ ചെലവ് വാർത്തയായതോടെയാണ് എയർഫോഴ്‌സിന്‍റെ പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ജൂലൈ 26ന് രാത്രി തങ്ങിയ പ്രഫുൽ പട്ടേൽ 27ന് രാവിലെ പത്ത് മണിയോടെ ദ്വീപിലേക്ക് പോകും.
Also read: വഴിമാറ്റി പ്രഫുല്‍ പട്ടേല്‍ ; ഔദ്യോഗിക സന്ദർശന പാതയിൽ നിന്ന് കൊച്ചി ഒഴിവാക്കി