എറണാകുളം:ഭൗമ സൂചിക പദവിയിൽ എത്തിയ ഔഷധ ഗുണമുള്ള പൊട്ടുവെള്ളരിക്ക് കോതമംഗലത്ത് നടന്ന എറണാകുളം ജില്ലാ കാർഷികമേളയിൽ വൻ വരവേൽപ്പാാണ് ലഭിച്ചത്. കേരളത്തിൽ അപൂർവ്വമായി മാത്രം കൃഷി ചെയ്യുന്നതാണ് കൊടുങ്ങലൂർ പൊട്ടുവെള്ളരി എന്നറിയപ്പെടുന്ന ഈ വെള്ളരി. വെള്ളരിയുടെ ഘടനയാണെങ്കിലും വെള്ളരിയേക്കാൾ വലിപ്പമുണ്ട് പൊട്ടുവെള്ളരിക്ക്. മൂത്ത പൊട്ടുവെള്ളരി രണ്ട് ദിവസം കഴിയുമ്പോൾ പൊട്ടുന്നു. ഇതിന് ശേഷം ഇതിനകത്തുള്ള ഭാഗം എടുത്ത് മധുരം ചേർത്താണ് കഴിക്കുന്നത്. ഇത് പാലും പഞ്ചസാരയും ചേർത്ത് തിളപിച്ച് കഴിക്കുന്നവരുമുണ്ട്.
എറണാകുളം ജില്ലാ കാർഷികമേളയിൽ താരമായി പൊട്ടുവെള്ളരി
ഫലത്തിന്‍റെ അസാധാരണത്വവും ഔഷധ ഗുണവും പരിഗണിച്ച് പൊട്ടുവെള്ളരിക്ക് ഭൗമസൂചിക പദവി നൽകിയിരുന്നു
ഫലത്തിന്‍റെ അസാധാരണത്വവും ഔഷധ ഗുണവും പരിഗണിച്ച് പൊട്ടുവെള്ളരിക്ക് ഭൗമസൂചിക പദവി നൽകിയിരുന്നു. മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പിന് ശേഷം പാടത്ത് നവംബർ മുതൽ ഏപ്രിൽ വരെയാണ് പൊട്ടുവെള്ളരിയുടെ കൃഷി ഇറക്കുക. രണ്ട് മാസം കൊണ്ട് വിളവെടുക്കാനാകുമെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. ഔഷധ ഗുണമുള്ളതിനാൽ അടുത്ത കാലത്തായി വിപണന സാധ്യത ഏറെ വർധിച്ചിട്ടുള്ളതിനാൽ കൂടുതൽ പേർ ഈ കൃഷി പരീക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഫലത്തിന്‍റെ ഔഷധ ഗുണമറിഞ്ഞ് കാർഷികമേളക്കെത്തിയ നിരവധി പേരാണ് പൊട്ടുവെള്ളരിയുമായി മടങ്ങിയത്.