കേരളം

kerala

ETV Bharat / city

ഓണത്തിന് രുചിയൂറും വിഭവങ്ങളുമായി പിണ്ടിമന ഗ്രാമപഞ്ചായത്ത്

കർഷക സൗഹൃദ സംഘത്തിൻ്റെ കീഴിൽ പതിനഞ്ചോളം കർഷകരുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

By

Published : Aug 16, 2021, 7:49 AM IST

ഭക്ഷ്യോത്പന്നങ്ങള്‍ വിപണി വാര്‍ത്ത  ഭക്ഷ്യോത്പന്നങ്ങള്‍ പിണ്ടിമന വാര്‍ത്ത  പിണ്ടിമന ഗ്രാമപഞ്ചായത്ത് വാര്‍ത്ത  കിസാൻ മിത്ര പിണ്ടിമന ഗ്രാമപഞ്ചായത്ത് വാര്‍ത്ത  സുഭിക്ഷ കേരളം പദ്ധതി പിണ്ടിമന വാര്‍ത്ത  pindimana gramapanchayat to market food products  pindimana gramapanchayat to market food products news  subiksha keralam scheme news
ഓണത്തിന് രുചിയൂറും വിഭവങ്ങളുമായി പിണ്ടിമന ഗ്രാമപഞ്ചായത്ത്

എറണാകുളം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധ തരം ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങി പിണ്ടിമന ഗ്രാമപഞ്ചായത്ത്. ഫാർമേഴ്‌സ് ഇൻഡസ്ട്രി കിസാൻ മിത്ര ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ സംഭരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാണ് വിപണിയിലെത്തിക്കുന്നത്.

നാരങ്ങ, മാങ്ങ, കാരറ്റ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി അച്ചാറുകളും ശർക്കര വരട്ടി, ചക്ക, ഏത്തക്ക, കപ്പ തുടങ്ങിയ ചിപ്‌സ് ഇനങ്ങളുമാണ് ഫാർമേഴ്‌സ് ഇൻഡസ്ട്രി കിസാൻമിത്ര ഗ്രൂപ്പ് തയ്യാറാക്കുന്നത്. കിസാൻമിത്ര എന്ന പേരിലാണ് വിപണനം. കർഷക സൗഹൃദ സംഘത്തിൻ്റെ കീഴിൽ പതിനഞ്ചോളം കർഷകരുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓണത്തിന് രുചിയൂറും വിഭവങ്ങളുമായി പിണ്ടിമന ഗ്രാമപഞ്ചായത്ത്

ഉത്പന്നങ്ങൾ പഞ്ചായത്ത് പരിധിയിലും സമീപ പ്രദേശങ്ങളിലും വിറ്റഴിക്കും. കൃഷി അസിസ്റ്റൻ്റ് ഡയക്ടർ വി.പി സിന്ധു, കൃഷി ഓഫിസർ ഇ.എം ഹനീഫ, കൃഷി അസിസ്റ്റൻ്റ് വി.കെ ജിൻസ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

Read more: 20 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി ചുനക്കര ഗ്രാമപഞ്ചായത്ത്

ABOUT THE AUTHOR

...view details