എറണാകുളം: ഡെങ്കി, എലിപ്പനി, അലർജികൾ , ലുക്കീമിയ, ടൈഫോയിഡ് , അനീമിയ തുടങ്ങിയ നിരവധി രോഗങ്ങളുടെ കൃത്യവും വേഗതയേറിയതും ചെലവു കുറഞ്ഞതുമായ നിർണയത്തിന് ബ്ലഡ് സെൽ കൗണ്ടർ സഹായകമാകും. കുറഞ്ഞ ചെലവിൽ രോഗനിർണയം ലഭ്യമാക്കുന്നതോടൊപ്പം മുഴുവൻ സമയം ടെക്നോളജി സപ്പോർട്ടും സർവീസും നൽകാൻ തദ്ദേശീയമായ ഉപകരണങ്ങൾക്ക് സാധിക്കുമെന്നും ഇത്തരം സാങ്കേതിക വിദ്യയുളള ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് യുഎസ്, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും അഗാപ്പേ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു.
ബ്ലഡ് സെൽ കൗണ്ടറുമായി അഗാപ്പേ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് - അഗാപ്പേ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ്
മെഡിക്കൽ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളുടെ നിർമാണമേഖലയിൽ മുൻനിരക്കാരായ അഗാപ്പേ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച ബ്ലഡ് സെൽ കൗണ്ടർ എന്ന നൂതന ഡയഗനോസ്റ്റിക് ഉപകരണം പുറത്തിറക്കി.
ഫയൽ ചിത്രം
അഗാപ്പേയുടെ ഉൽപ്പന്നങ്ങൾ ലോകത്ത് 60 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അഗാപ്പെ വികസിപ്പിച്ച മിസ്പ ഐ 3, തനത് സാങ്കേതികവിദ്യാ വികസനത്തിനും വാണിജ്യവൽക്കരണത്തിനുമുളള 2018ലെ ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്ന് കരസ്ഥമാക്കിയിട്ടുണ്ട്.