എറണാകുളം: മൊഫിയ പർവിൻ ആത്മഹത്യ (Mofia`s Suicide) ചെയ്‌ത സംഭവത്തിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃ മാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെയാണ് ആലുവ മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. കോതമംഗലത്ത് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ബുധനാഴ്‌ച പുലർച്ചെയാണ് പൊലീസ് പിടികൂടിയത്. | Mofia`s Husband, In-laws In Remand
Mofia`s Suicide| മൊഫിയയുടെ ആത്മഹത്യ; പ്രതികള്‍ റിമാൻഡില്‍ - പ്രതികളെ റിമാൻഡ് ചെയ്‌തു കോടതി
മൊഫിയ പർവിൻ (Mofia`s Suicide) ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് സുഹൈൽ, ഭർതൃ മാതാവ് റുഖിയ, ഭർതൃ പിതാവ് യൂസഫ് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തു.|Mofia`s Husband, In-laws In Remand
മൊഫിയ പർവിന്‍റെ ആത്മഹത്യ; പ്രതികൾ റിമാൻഡിൽ
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വ്യാഴാഴ്‌ച രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. ഐപിസി 304 (ബി), 498 (എ), 306, 34 ഐപിസി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ആലുവ ഡി.വൈ.എസ്.പി പി.കെ ശിവൻ കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
READ MORE:Mofia Parvin death| പൊട്ടിക്കരഞ്ഞ് മൊഫിയയുടെ ഉമ്മ; മകളുടെ മരണത്തിന് ഉത്തരവാദി പൊലീസ്