കേരളം

kerala

ETV Bharat / city

പാലാരിവട്ടം പാലം; നിര്‍മാണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി - palarivattam bridge news

പാലാരിവട്ടം പാലം നിർമാണം വൈകുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്നത് മാധ്യമസൃഷ്ടിയാണെന്ന് മന്ത്രി ജി. സുധാകരന്‍

മന്ത്രി സുധാകരന്‍

By

Published : Oct 30, 2019, 5:35 PM IST

Updated : Oct 30, 2019, 6:25 PM IST

തിരുവനന്തപുരം:പാലാരിവട്ടം പാലത്തിന്‍റെ നിർമാണപ്രവൃത്തികള്‍ തടസപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. പാലാരിവട്ടം പാലത്തിന്‍റെ പുനർനിർമാണം സംബന്ധിച്ച് എം. സ്വരാജ് എംഎല്‍എ നിയമസഭയിൽ ഉന്നയിച്ച സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

പാലാരിവട്ടം പാലം; നിര്‍മാണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി

ചില സ്വകാര്യ കോൺട്രാക്‌ടര്‍മാര്‍ പാലം നിര്‍മാണത്തിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്. നിര്‍മാണ ജോലികള്‍ക്ക് തടസമുണ്ടാക്കിയാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. നിലവില്‍ പാലം നിര്‍മാണത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഇ. ശ്രീധരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് എതിരഭിപ്രായം ഇല്ലെന്നും മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ വ്യക്തമാക്കി.

Last Updated : Oct 30, 2019, 6:25 PM IST

ABOUT THE AUTHOR

...view details