എറണാകുളം:പട്ടികജാതി - വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി തൃക്കാക്കര നഗരസഭയിൽ നിർമാണം പൂര്‍ത്തിയാക്കിയ അംബേദ്‌ക്കര്‍ - അയ്യൻകാളി മുനിസിപ്പൽ ടവറിന്‍റെ ഉദ്ഘാടനം മന്ത്രി എ. കെ. ബാലൻ നിർവഹിച്ചു. കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്‍റെ ആനുകൂല്യത്തിൽ ലഭിച്ച കുടികിടപ്പവകാശം മാറ്റി നിർത്തിയാൽ സംസ്ഥാനത്തെ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ ജീവിതം ഇനിയും പുരോഗമിക്കേണ്ടതുണ്ടെന്ന് മന്ത്രി എ. കെ. ബാലൻ പറഞ്ഞു.
എറണാകുളം അംബേദ്‌ക്കര്‍-അയ്യന്‍കാളി മുനിസിപ്പല്‍ ടവര്‍ ഉദ്ഘാടനം ചെയ്തു - Minister A K Balan inaugurates Eranakulam Ambedkar-Ayyankali minicipal tower
അഞ്ച് നിലകളിലായി 12,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് തൃക്കാക്കരയിലെ മുനിസിപ്പൽ ടവർ നിര്‍മിച്ചിരിക്കുന്നത്
ലൈഫ് ഭവനപദ്ധതി, നൈപുണ്യ വിദ്യാഭ്യാസ പദ്ധതി, അംബേദ്‌ക്കര്‍ കോളനി നവീകരണ പദ്ധതി തുടങ്ങിയവയെല്ലാം ഇടതുപക്ഷ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം വിജയകരമായി നടപ്പിലാക്കിയവയാണെന്ന് മന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും സഹകരിക്കുന്നതിൽ മന്ത്രി നന്ദി അറിയിച്ചു.
അഞ്ച് നിലകളിലായി 12,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് തൃക്കാക്കരയിലെ മുനിസിപ്പൽ ടവർ പൂർത്തീകരിച്ചിട്ടുള്ളത്. ഒരു സമയം പതിനഞ്ച് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
TAGGED:
തൃക്കാക്കര നഗരസഭ