കേരളം

kerala

ETV Bharat / city

അത്യുച്ചത്തില്‍ ഭക്തിഗാനം: അയൽവാസിയെ കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു - ഭക്തിഗാനം വെച്ചതില്‍ കൊലപാതകം

ജീവപര്യന്തം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശബ്‌ദത്തില്‍ പാട്ട് വയ്‌ക്കുന്നത് കാരണം കുട്ടിക്ക് പഠിക്കാനാകുന്നില്ലെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

murder case latest news  kerala HC news  കൊലപാതകം വാർത്തകള്‍  ഹൈക്കോടതി വാർത്തകള്‍
ഹൈക്കോടതി

By

Published : Jul 15, 2021, 5:13 PM IST

എറണാകുളം : ശബ്‌ദം കൂട്ടി പാട്ട് വച്ചതിന് അയല്‍വാസിയെ കൊലപ്പെടുത്തിയ ആളുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. ഉച്ചത്തില്‍ വയ്‌ക്കുന്ന ഭക്തിഗാനങ്ങള്‍ മകളുടെ പഠനത്തിന് തടസമാകുന്നുവെന്ന് പറഞ്ഞാണ് പ്രതി അയല്‍വാസിയെ കൊലപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതിയെ കോടതി വെറുതെ വിട്ടു.

2011ലെ കേസ്

2011 മാർച്ച് 19 നാണ് കേസിനാസ്‌പദമായ സംഭവം. കൊല്ലപ്പെട്ട ശശിധരൻ പിള്ള പതിവുപോലെ വൈകിട്ട് ഉച്ചത്തില്‍ ഭക്തിഗാനം വച്ചു. പിന്നാലെ പാട്ടിന്‍റെ ശബ്‌ദം കാരണം കുട്ടിക്ക് പഠിക്കാനാകുന്നില്ലെന്ന് പ്രതിയായ അയൽവാസി പറഞ്ഞെങ്കിലും ശശിധരൻ ശബ്‌ദം കുറയ്‌ക്കാൻ തയാറായില്ല.

പിന്നാലെ ശശിധരന്‍റെ വീട്ടിലേക്കെത്തിയ പ്രതിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ശശിധരനെ മർദിച്ചു. ഇതിനിടയിലാണ് പ്രതി ഇയാളെ കുത്തിയത്. മൂന്ന് തവണ കുത്തേറ്റ ശശിധരൻ സംഭവസ്ഥലത്ത് വച്ച് തന്നെ അന്തരിച്ചു.

പ്രതികളില്‍ ഒരാള്‍ മരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. ബാക്കി രണ്ട് പേരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊല്ലപ്പെട്ടയാളുടെ ഭാര്യയാണ് കേസിലെ സാക്ഷി. രണ്ടാം പ്രതിക്ക് ശശിധരനെ കൊല്ലണമെന്ന ലക്ഷ്യമില്ലായിരുന്നു എന്ന് നിരീക്ഷിച്ച ഹൈക്കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.

also read: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു

ABOUT THE AUTHOR

...view details