എറണാകുളം:മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്.
അതേസമയം മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്നും ഡോക്‌ടർമാർ വ്യക്‌തമാക്കി. താരം ഇപ്പോൾ കൊച്ചിയിലെ വീട്ടിൽ വിശ്രമത്തിലാണ്.