കേരളം

kerala

ETV Bharat / city

കുടിയേറ്റ കർഷകരുടെ പട്ടയത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ ജനസംരക്ഷണ സമിതി - കോതമംഗലം വാര്‍ത്തകള്‍

കൃഷിചെയ്ത് ജീവിക്കുന്ന കർഷകരെ ഉപദ്രവിക്കുന്ന ഇത്തരം സംഘടനകളുടെയും, പ്രവർത്തകരുടെയും ലക്ഷ്യം എന്താണെന്ന് പരിശോധിക്കപ്പെടണമെന്നാണ് ആവശ്യം.

land ownership issue  farmers issue news  കുടിയേറ്റ കർഷകര്‍  പട്ടയ പ്രശ്‌നം  കോതമംഗലം വാര്‍ത്തകള്‍  ജനസംരക്ഷണ സമിതി
കുടിയേറ്റ കർഷകരുടെ പട്ടയത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ ജനസംരക്ഷണ സമിതി

By

Published : Nov 22, 2020, 3:18 AM IST

എറണാകുളം: കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിര് നിൽക്കുന്നവർ ആധുനിക കാലഘട്ടത്തിലെ യൂദാസുമാരാണെന്ന് ജനസംരക്ഷണ സമിതി. ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂർ, ജില്ലകളിൽപ്പെട്ട കുടിയേറ്റ കർഷകർക്ക് പട്ടയം കൊടുക്കാനുള്ള നടപടികൾ സര്‍ക്കാര്‍ സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില പരിസ്ഥിതിവാദികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

കുടിയേറ്റ കർഷകരുടെ പട്ടയത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ ജനസംരക്ഷണ സമിതി

ഈ പ്രദേശങ്ങളിലെ മലയോരകർഷകർ 1977ന് മുമ്പ് സർക്കാരിന്‍റെ അനുവാദത്തോടെ കൂടെ തന്നെ കുടിയേറിയവരാണ്. പരിസ്ഥിതിയുടെ ഏറ്റവും വലിയ സംരക്ഷകരും കാവൽക്കാരും കുടിയേറ്റ കർഷകർ തന്നെയാണ്. കർഷകരെ സ്വന്തം ഭൂമിയിൽ നിന്ന് ഇറക്കി വിടാനുള്ള ചില കേന്ദ്രങ്ങളുടെ സംഘടിത പ്രവർത്തനത്തിന്‍റെ ഭാഗമായിട്ടാണ് ഇത്തരം കേസുകൾ വരുന്നത്. കൃഷിചെയ്ത് ജീവിക്കുന്ന കർഷകരെ ഉപദ്രവിക്കുന്ന ഇത്തരം സംഘടനകളുടെയും, പ്രവർത്തകരുടെയും ലക്ഷ്യം എന്താണെന്ന് പരിശോധിക്കപ്പെടണം. ഇവരുടെ സാമ്പത്തിക സ്രോതസുകളും അന്വേഷണ വിധേയമാക്കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പട്ടയം ലഭിക്കുക എന്നുള്ളത് ഓരോ മലയോരകർഷകന്‍റെയും ജന്മാവകാശമാണ്. 1977 ന് മുൻപുള്ള കൈവശഭൂമി മാത്രമേ ഇപ്പോൾ കർഷകർ കൈവശം വെച്ചിട്ടുള്ളു. മിക്കസ്ഥലങ്ങളിലും തന്നെ വനം വകുപ്പ് ജണ്ടയിട്ട് കൃഷിഭൂമിയും വനഭൂമിയും വേർതിരിച്ചിട്ടുണ്ട്. പിന്നെ എന്ത് കാരണം കൊണ്ടാണ് പട്ടയം കൊടുക്കരുത് എന്ന് പരിസ്ഥിതിവാദികൾ എന്ന് അവകാശപ്പെടുന്നവർ പറയുന്നതെന്ന് മനസിലാകുന്നില്ല. 1993ലെ ചട്ടപ്രകാരം പട്ടയം കൊടുത്തതിനെതിരെ പരിസ്ഥിതിവാദികൾ കോടതി നടപടികൾക്ക് പോയതുകൊണ്ടാണ് പത്തുവർഷത്തോളം മലയോര ജനതയ്ക്ക് പട്ടയം കിട്ടാതിരുന്നത്.

എന്നാൽ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ നിയമ പോരാട്ടങ്ങളും, ജന സംരക്ഷണ സമിതി ഉൾപ്പെടെയുള്ള കര്‍ഷക മുന്നേറ്റങ്ങൾ നടത്തിയ ഇടപെടലുകളും, സർക്കാരിന്‍റെ അനുകൂല നിലപാടും മൂലമാണ് മലയോരജനതയുടെ പട്ടയം എന്ന ആവശ്യത്തിനു പരിഹാരം ഉണ്ടായത്. കുറെയധികം പട്ടയങ്ങൾ ഇതിനകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകാലപ്രാബല്യത്തോടെ ഉത്തരവ് റദ്ദ് ചെയ്യണമെന്നും, കൊടുത്ത പട്ടയങ്ങൾ റദ്ദാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള പരിസ്ഥിതിവാദികളുടെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ജനസംരക്ഷണ സമിതിയുടെ നിലപാട്.

ABOUT THE AUTHOR

...view details