എറണാകുളം : പുതുക്കിയ മിനിമം കൂലി നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കിറ്റക്‌സിന് നല്‍കിയ നോട്ടിസ് തൊഴില്‍വകുപ്പ് മരവിപ്പിച്ചു. മിനിമം കൂലി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് ജൂണ്‍ 30ന് പെരുമ്പാവൂര്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറായിരുന്നു നോട്ടിസ് നല്‍കിയത്.
2019 ലെ മിനിമം കൂലി ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെന്ന് കാണിച്ചായിരുന്നു നടപടി. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി 2021 മാര്‍ച്ച് 26 ന് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്തതാണെന്നും നോട്ടിസ് കോടതിയലക്ഷ്യമാണെന്നും സൂചിപ്പിച്ച് ജൂലൈ ഒന്നിന് കിറ്റക്‌സ് ലേബര്‍ സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.