എറണാകുളം മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർഥി ഹൈബി ഈഡനുവേണ്ടി പ്രവർത്തിക്കുമെന്ന് കെവി തോമസ് എംപി. കൊച്ചിയിലെ ഹൈബി ഈഡന്‍റെതിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തിയതായിരുന്നു കെവി തോമസ്. എറണാകുളത്ത് പ്രവര്‍ത്തിച്ചതില്‍ തികഞ്ഞ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് ഹൈബി ഈഡനുവേണ്ടി പ്രവർത്തിക്കുമെന്ന് കെ വി തോമസ് - എറണാകുളം
കേരളത്തിലെ മുഴുവൻ യുഡിഎഫ് സ്ഥാനാർഥികളുടെയും വിജയമാണ് തന്‍റെ ലക്ഷ്യം. പടിയിറങ്ങുന്നത് തികഞ്ഞ സംതൃപ്തിയോടെയെന്നും കെ വി തോമസ്.
കെവി തോമസ് നടത്തിയ വികസന പ്രവർത്തനങ്ങൾ തന്‍റെ വിജയത്തിന് കാരണമാവുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമോയെന്ന് തീരുമാനിക്കുന്ന നിർണ്ണായകമായ തിരഞ്ഞെടുപ്പാണിത്. ഈയൊരു നിർണ്ണായക ഘട്ടത്തിൽ കേരളത്തിലെ മുഴുവൻ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയമാണ് തന്‍റെ ലക്ഷ്യമെന്നും കെവി തോമസ് വ്യക്തമാക്കി. കെവി തോമസ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് താൻ ലക്ഷ്യമിടുന്നതെന്നും എറണാകുളം മണ്ഡലത്തിലെ യുഡിഎഫ്സ്ഥാനാർത്ഥി ഹൈബി ഈഡൻ പറഞ്ഞു. മുൻ മന്ത്രി കെ ബാബു , പിടി തോമസ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ്ടി ജെ വിനോദ് എന്നിവരും എത്തിയിരുന്നു.