കേരളം

kerala

ETV Bharat / city

കെഎസ്‌ആർടിസിക്ക് 103 കോടി രൂപ സർക്കാർ ധനസഹായം; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി

കെഎസ്‌ആർടിസി ശമ്പളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി

സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി  കെഎസ്ആർടിസി ശമ്പളം  കെഎസ്ആര്‍ടിസി ശമ്പളവിതരണം  KSRTC  KSRTC SALARY CRISIS  ksrtc salary High Court stayed single bench order  കെഎസ്ആർടിസി  കെഎസ്ആർടിസിക്ക് 103 കോടി രൂപ സർക്കാർ ധനസഹായം
കെഎസ്‌ആർടിസിക്ക് 103 കോടി രൂപ സർക്കാർ ധനസഹായം; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി

By

Published : Aug 31, 2022, 4:53 PM IST

എറണാകുളം: കെഎസ്‌ആർടിസിക്ക് 103 കോടി രൂപ സർക്കാർ ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്‌തു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന സർക്കാർ നൽകിയ അപ്പീലിലാണ് കോടതി നടപടി. അപ്പീൽ ഹർജി ഹൈക്കോടതി നാളെ(01.09.2022) വീണ്ടും പരിഗണിക്കും.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം അലവൻസും അടക്കം 103 കോടി രൂപ കെഎസ്‌ആർടിസിക്ക് നൽകണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നാണ് അപ്പീലിൽ സർക്കാരിന്‍റെ വാദം. വസ്‌തുതകളും നിയമപരമായ ഘടകങ്ങളും പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയത്. കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ നിയമപരമായോ കരാർ പ്രകാരമോ ഒരു തരത്തിലുമുള്ള ബാധ്യതയും തങ്ങൾക്കില്ലെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നു.

ALSO READ: കെഎസ്‌ആർടിസിയിലെ ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഗതാഗത മന്ത്രി ആന്‍റണി രാജു

റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസ് നിയമ പ്രകാരം സ്ഥാപിതമായതാണ് കെഎസ്ആർടിസി. മറ്റ് ബോർഡ്, കോർപ്പറേഷൻ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പരിഗണന മാത്രമേ കെഎസ്ആർടിസിക്കും നൽകാനാകൂ. ധന സഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിക്ക് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും സർക്കാർ അപ്പീലിലൂടെ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details