എറണാകുളം :ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇക്കാര്യം ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇ.ഡി കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഇതോടെ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി.
KERALA HIGH COURT : കൊടകര കുഴൽപ്പണ കേസിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിശദീകരണം നൽകാൻ ഇ.ഡി. നേരത്തെ നിരവധി തവണ സാവകാശം തേടിയിരുന്നു. ഇതേ തുടർന്ന് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി രണ്ടാഴ്‌ചത്തെ സമയം അനുവദിച്ചിരുന്നു.