കൊച്ചി മെട്രോ; കാന്‍റിലിവര്‍ പാലം പൂർത്തിയായി
കര്‍വ് രൂപത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് കാന്‍റിലിവര്‍ പാലം നിര്‍മിക്കുന്നത്.
എറണാകുളം:എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ട്രാക്കിന് മുകളിലൂടെ പോകുന്ന തൂക്ക് പാലത്തിന് സമാന്തരമായുള്ള കൊച്ചി മെട്രോയുടെ ആദ്യ കാന്റിലിവർ പാലത്തിന്‍റെ പണി പൂർത്തീയായി. 40മീറ്റർ നീളം വരുന്ന കാന്റിലിവർ പാലം എറണാകുളം സൗത്ത് മുതൽ മനോരമ ജംഗ്ഷൻ വരെ നീളുന്നു. റെയിൽവേ പാതക്ക് മുകളിലൂടെ നിർമ്മിച്ചിരിക്കുന്ന 90 മീറ്റർ ഭാഗത്ത് തൂണുകളില്ല എന്നതിനൊപ്പം വളഞ്ഞ ആകൃതിയുമാണ് ഇതിന്റെ പ്രത്യേകത. കര്‍വ് രൂപത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് കാന്‍റിലിവര്‍ പാലം നിര്‍മിക്കുന്നത്. 200മെട്രിക് ടൺ ഭാരം വരുന്ന പാലത്തിന് പ്രത്യേക സ്ററീൽ ഗർഡറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.