കേരളം

kerala

ETV Bharat / city

ആലുവ സ്വർണ കവർച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിൽ - അഞ്ച്

മൂന്നാറിലെ വനത്തിനുള്ളിൽ ഒളിവില്‍ കഴിയുകയായിരുന്ന നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

ഫയൽ ചിത്രം

By

Published : May 25, 2019, 11:20 AM IST

Updated : May 25, 2019, 11:42 AM IST

ആലുവ: എടയാർ സ്വർണ കവർച്ച കേസിലെ നാല് പ്രതികളെ കൂടി ആലുവ പൊലീസ് പിടികൂടി. മൂന്നാറിലെ വനത്തിനുള്ളിൽ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളാണ് പിടിയിലായത്. കേസിൽ സ്വർണ്ണശുദ്ധീകരണശാലയിലെ മുൻ ജീവനക്കാരൻ ബിപിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ അഞ്ച് പ്രതികളും അറസ്റ്റിലായി.
ഈ മാസം പത്തിനാണ് ആലുവ എടയാറിലെ സ്വർണ്ണശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വർണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഒരു ജീവനക്കാരനെ കാണാനെന്ന പേരിൽ മോഷ്ടാക്കള്‍ ഫാക്ടറിക്ക് മുമ്പില്‍ മണിക്കൂറുകൾ ചെലവഴിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ ജീവനക്കാരെയും മുമ്പ് പല സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്ത കവർച്ച കേസുകളിലെ പ്രതികളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

Last Updated : May 25, 2019, 11:42 AM IST

ABOUT THE AUTHOR

...view details