കേരളം

kerala

ETV Bharat / city

കിഴക്കമ്പലം ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമം : 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി - കിറ്റക്‌സ് തൊഴിലാളികളുടെ അക്രമം അറസ്റ്റ്

സി.ഐക്കെതിരെയുള്ള വധശ്രമത്തില്‍ 18 പേരെയും പൊലീസ് വാഹനം തകർത്ത കേസിൽ ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്

kizhakkambalam Kitex workers attack Arrest recorded  migrant workers attack Arrests of 24 people recorded  police vehicle attacked by Kitex workers  കിഴക്കമ്പലം ഇതര സംസ്ഥാന തൊഴിലാളി അക്രമം  കിറ്റക്‌സ് തൊഴിലാളികളുടെ അക്രമം അറസ്റ്റ്  പൊലീസ് ആക്രമണം അറസ്റ്റ് രേഖപ്പെടുത്തി
കിഴക്കമ്പലം ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമം: 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

By

Published : Dec 26, 2021, 10:08 PM IST

Updated : Dec 26, 2021, 10:19 PM IST

എറണാകുളം : കൊച്ചി കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സി.ഐക്കെതിരെയുള്ള വധശ്രമത്തില്‍ 18 പേരെയും പൊലീസ് വാഹനം തകർത്ത കേസിൽ ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്.

കൂടുതൽ അറസ്റ്റിന് സാധ്യതയുള്ളതിനാൽ വൈദ്യപരിശോധനയ്ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന് പൊലീസ് ജില്ല കലക്ടറോട് ആവശ്യപ്പെട്ടു. സംഘർഷവുമായി ബന്ധപ്പെട്ട് 156 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കിഴക്കമ്പലം ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമം : 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

READ MORE:കിഴക്കമ്പലം കിറ്റക്‌സ് തൊഴിലാളികളുടെ അക്രമം ; അന്വേഷണത്തിന് പ്രത്യേക സംഘം

കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ കുന്നത്തുനാട് സി.ഐ ഷാജൻ ഉൾപ്പടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രണ്ട് പൊലീസ് വാഹനവും അക്രമികൾ തകർത്തിരുന്നു.

കിറ്റക്സിൽ അന്യസംസ്ഥാനത്തൊഴിലാളികൾ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനെ തുടർന്ന് നിയന്ത്രിക്കാൻ എത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഘർഷമുണ്ടായത്. ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികൾ മദ്യലഹരിയിൽ ഏറ്റുമുട്ടുകയായിരുന്നു.

Last Updated : Dec 26, 2021, 10:19 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details