എറണാകുളം:മസാല ബോണ്ട് കേസിലെ എൻഫോഴ്‌സ്‌മെന്‍റ് അന്വേഷണം ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ഹർജി നൽകി കിഫ്‌ബി. ഇഡിയുടെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ലെന്നും റിസർവ് ബാങ്ക് ആണ് ഇക്കാര്യം പരിശോധിക്കണ്ടതെന്നും ഹർജിയിൽ പറയുന്നു.
2021 മുതൽ തുടർച്ചയായി ഇ.ഡി സമൻസ് അയച്ച് പ്രവർത്തനം തടസപ്പെടുത്തുകയാണ്. കിഫ്ബി വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇ.ഡിയുടെ പക്കൽ തെളിവുകളില്ലെന്നും നിക്ഷിപ്‌ത താൽപര്യത്തോടെയാണ് എൻഫോഴ്സ്മെന്‍റ് അന്വേഷണമെന്നും ഹർജിക്കാർ വാദിക്കുന്നു. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരാണ് ഹർജിയിലെ രണ്ടും മൂന്നും കക്ഷികൾ.