എറണാകുളം: അച്ചടക്ക ലംഘനത്തിന്‍റെ ഭാഗമായി സേനകളിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി. ഉചിതമായ തീരുമാനമെടുക്കാൻ മേലധികാരിക്ക് അധികാരമുണ്ടെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സ്ഥലം മാറ്റം ചോദ്യം ചെയ്‌ത് കൊച്ചിയിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
സേനകളിൽ അച്ചടക്ക ലംഘനം നടത്തുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ മേലധികാരികള്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി
സ്ഥലം മാറ്റം ചോദ്യം ചെയ്‌ത് കൊണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്
ഉദ്യോഗസ്ഥർക്ക് താല്‍പര്യമുള്ള സ്ഥലത്ത് അനിശ്ചിതകാലത്തേക്ക് തുടരാൻ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരി തന്‍റെ സേവന കാലാവധിയിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ നിരന്തരം ലംഘിച്ചു കൊണ്ടിരിക്കുന്നതും അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഹർജിക്കാരിയെ സ്ഥലം മാറ്റാൻ സിഐഎസ്എഫ് അധികാരികൾ എടുത്ത തീരുമാനം പൂർണമായും നിയമപരമാണെന്നും കോടതി അംഗീകരിച്ചു.
സ്ഥലം മാറ്റം ചോദ്യം ചെയ്‌ത റിട്ട് ഹർജി തള്ളിക്കൊണ്ട് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉദ്യോഗസ്ഥയുടെ അപ്പീൽ. സിഐഎസ്എഫിനായി അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ എസ് മനു ഹാജരായി.