എറണാകുളം:യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്.
യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചുവെന്നാണ് സൂരജ് പാലാക്കാരനെതിരെയുള്ള കേസ്
യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ; യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് കേസ്. നേരത്തെ പരാതിക്കാരിയെ കോടതി സ്വമേധയ കക്ഷി ചേർത്തിരുന്നു. പ്രതി തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമിച്ചെന്നും പ്രത്യാഘാതങ്ങളെ കുറിച്ച് അറിഞ്ഞുകൊണ്ടാണ് വാർത്ത ചെയ്യുന്നതെന്ന് ഒരു വീഡിയോയിൽ പരാമർശിക്കുന്നുണ്ടെന്നും യുവതി കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.