കേരളം

kerala

ETV Bharat / city

ഓൺലൈൻ റമ്മി കളിക്കാം ; സർക്കാർ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി - online rummy

സംസ്ഥാന സർക്കാരിന്‍റെ വിജ്ഞാപനം ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്നും ഹൈക്കോടതി

ഓൺലൈൻ റമ്മി കളിക്കാം  ഓൺലൈൻ റമ്മി  ഓൺലൈൻ റമ്മി വാർത്ത  സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി  banning online rummy  banning online rummy news  online rummy news  online rummy  kerala high court against government
ഓൺലൈൻ റമ്മി കളിക്കാം; സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

By

Published : Sep 27, 2021, 5:56 PM IST

എറണാകുളം: ഓൺലൈൻ റമ്മി നിരോധിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി. സംസ്ഥാന സർക്കാര്‍ വാദിക്കുന്നതുപോലെ ചൂതാട്ട പരിധിയിൽ ഓൺലൈൻ റമ്മി കളി വരില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.

സംസ്ഥാന സർക്കാരിന്‍റെ വിജ്ഞാപനം ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വിലയിരുത്തി. READ MORE:ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനം

സർക്കാര്‍ വിജ്ഞാപനത്തിനെതിരെ ഓൺലൈൻ ഗെയിമിങ് കമ്പനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഓൺലൈനിൽ റമ്മി കളിക്കുന്നത് ചൂതാട്ടത്തിന് തുല്യമാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം.

ABOUT THE AUTHOR

...view details