എറണാകുളം: വിവാഹ മോചിതയുടെ മകള്‍ക്ക് പാസ്‌പോർട്ട് അനുവദിക്കുന്നതിന് കർശന ഉപാധി മുന്നോട്ട് വച്ച അധികൃതര്‍ക്ക് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രായോഗികവും ന്യായയുക്തവുമായ തീരുമാനം സ്വീകരിക്കണമെന്ന് ഹൈക്കോടതി പാസ്പോര്‍ട്ട് ഓഫിസറോട് ആവശ്യപ്പെട്ടു.
വിവാഹമോചിത മകളുടെ പാസ്‌പോർട്ട് പുതുക്കാനായി ഓഫീസിലെത്തിയപ്പോഴാണ് അധികൃതർ കർശന ഉപാധികൾ മുന്നോട്ട് വച്ചത്. പാസ്‌പോർട്ട് പുതുക്കാൻ ഭർത്താവിന്‍റെ സമ്മതപത്രം വേണമെന്നും കോടതി ഉത്തരവ് വേണമെന്നും അധികൃതർ അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണ് സ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. അസിസ്റ്റന്‍റ് പാസ്‌പോർട്ട് ഓഫിസർക്ക് കോടതി 25,000 രൂപ പിഴ ഈടാക്കി.