എറണാകുളം :കെ റെയിലുമായി ബന്ധപ്പെട്ട ഹർജികൾ രണ്ടാഴ്‌ച കഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും. സാമൂഹികാഘാത പഠന സർവേക്ക് അനുമതി ഇല്ലെന്ന കേന്ദ്ര സർക്കാർ വിശദീകരണത്തിൽ കോടതി വ്യക്തത തേടിയിരുന്നു. മറുപടിയ്ക്ക് കേന്ദ്രം സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി മാറ്റിയത്.
നേരത്തെ ഹർജികൾ പരിഗണിക്കവെ സാമൂഹികാഘാത പഠനത്തിന്‍റെ പേരിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തിയ വലിയ കല്ലുകൾ ഇടുന്നതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. കല്ലിടലിന്‍റെ പേരിൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടായതും കോടതി ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, സാമൂഹികാഘാത പഠനവുമായി മുന്നോട്ട് പോകുന്നതിൽ തടസമില്ലെന്നാണ് കോടതി ഇതുവരെ സ്വീകരിച്ച നിലപാട്.