എറണാകുളം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. ഫ്രാങ്കോ മുളയ്‌ക്കലിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. വിചാരണ നടത്താൻ ആവശ്യമായ തെളിവുകളുണ്ട്. അതിനാല്‍ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ബലാത്സംഗക്കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി - bishop franco mulakkal news
ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതിയിൽ ബിഷപ്പ് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
ഫ്രാങ്കോ മുളയ്‌ക്കല്‍
ഈ കേസിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ല. വിചാരണ നേരിട്ട് സത്യസന്ധത തെളിയിക്കുകയാണ് വേണ്ടത്. വിചാരണ കോടതിയിൽ ബിഷപ്പ് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഫ്രാങ്കോയുടെ വിടുതൽ ഹർജി നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. പിന്നാലെയാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്.