എറണാകുളം: കൊവിഡിനെ തുടർന്ന് യുഎഇയില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ വിശദീകരണം നൽകും. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ പരിഗണിച്ച് അവരെ തിരിച്ചെത്തിക്കാൻ നയപരമായ തീരുമാനം ഉണ്ടെങ്കിൽ അത് വിശദീകരിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. പ്രവാസികൾ കൂട്ടത്തോടെ നാട്ടിലെത്തിയാൽ കൈകാര്യം ചെയ്യാൻ സാധിക്കുമോയെന്ന് അറിയിക്കാന്‍ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പ്രവാസി സംഘടനയായ കെഎംസിസി നൽകിയ ഹർജി പരിഗണിച്ച വേളയിലാണ് കോടതി കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടിയത്.
പ്രവാസികളെ നാട്ടിലെത്തിക്കണമെന്നുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ പരിഗണിച്ച് അവരെ തിരിച്ചെത്തിക്കാൻ നയപരമായ തീരുമാനം ഉണ്ടെങ്കിൽ അത് വിശദീകരിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.
പ്രവാസികളെ നാട്ടിലെത്തിക്കണമെന്നുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികൾ നിലവിൽ യുഎഇയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായി എമിറേറ്റ്സ് വിമാനങ്ങൾ തയ്യാറാണ്. ഈ സാഹചര്യത്തിൽ കൊവിഡ് രോഗമില്ലാത്തവരെ പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കാൻ നടപടികളുണ്ടാവണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.