കേരളം

kerala

ETV Bharat / city

'എടാ', 'എടി' പ്രയോഗങ്ങൾ പാടില്ല; മാന്യമായ ഭാഷയിൽ സംസാരിക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി

പൊലീസ് മേധാവി തന്നെ ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു

ഹൈക്കോടതി പൊലീസ് വിമര്‍ശനം വാര്‍ത്ത  ഹൈക്കോടതി വാര്‍ത്ത  ഹൈക്കോടതി  പൊലീസ് മാന്യ ഭാഷ ഹൈക്കോടതി വാര്‍ത്ത  പൊലീസ് ഹൈക്കോടതി നിര്‍ദേശം വാര്‍ത്ത  എടാ എടി വിളി പാടില്ല ഹൈക്കോടതി വാര്‍ത്ത  കേരള പൊലീസ് വാര്‍ത്ത  കേരള പൊലീസ്  കേരള പൊലീസ് വിമര്‍ശനം വാര്‍ത്ത  പൊലീസ് മാന്യ ഭാഷ വാര്‍ത്ത  പൊലീസ് ഹൈക്കോടതി വാര്‍ത്ത  high court directs police news  high court directs police use polite language news  police polite language news  kerala high court latest news  high court criticise kerala police news  kerala police  kerala high court
'എടാ', 'എടി' പ്രയോഗങ്ങൾ പാടില്ല; മാന്യമായ ഭാഷയിൽ സംസാരിക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി

By

Published : Sep 3, 2021, 8:11 PM IST

എറണാകുളം: പൊതുജനങ്ങളോട് പൊലീസ് മാന്യമായ ഭാഷയിൽ സംസാരിക്കണമെന്ന് ഹൈക്കോടതി. പൊലീസ് അതിക്രമം ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 'എടാ', 'എടി' പ്രയോഗങ്ങൾ പാടില്ല. ജനങ്ങളോടുള്ള പൊലീസിന്‍റെ പെരുമാറ്റം മെച്ചപ്പെടുത്തണം. പൊലീസ് മേധാവി തന്നെ ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

പൊലീസിന് മുന്നിലെത്തുന്നവരല്ലാം പ്രതികളല്ല. പൊലീസിന്‍റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങൾക്കില്ല. തെറ്റു ചെയ്യുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാനാണ് പൊലീസിന് അധികാരമുള്ളതെന്നും കോടതി ഓർമിപ്പിച്ചു.

പൊലീസിനെതിരെ ചേർപ്പ് സ്വദേശിയായ വ്യാപാരി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. പൊലീസ് അതിക്രമങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതിനിടയിലാണ് ഹൈക്കോടതി ഇടപെടലെന്നതും ശ്രദ്ധേയമാണ്.

Read more: പൊലീസിനെതിരായ പരാതികൾ പരിശോധിക്കും; ഡിജിപി

ABOUT THE AUTHOR

...view details