കേരളം

kerala

ETV Bharat / city

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്മെന്‍റ് നാളെ ചോദ്യം ചെയ്യും - trivandrum gold case questionning

അഞ്ചും ആറും പ്രതികളായ കെടി റമീസിനെയും എഎം ജലാലിനെയും ജയിലിൽ മൂന്ന് ദിവസങ്ങളിലായി ഒൻപത് മണിക്കൂർ ചോദ്യം ചെയ്യാനാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി ഇ.ഡിക്ക് അനുമതി നൽകിയത്.

തിരുവനന്തപുരം സ്വർണക്കടത്ത്  എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്  റമീസ് ജലീല്‍ സ്വര്‍ണക്കടത്ത്  കൊച്ചി എൻ ഐ എ പ്രത്യേക കോടതി  kochi nia court  trivandrum gold case questionning  enforcement directorate gold case
സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്മെന്‍റ് നാളെ ചോദ്യം ചെയ്യും

By

Published : Sep 30, 2020, 12:36 PM IST

എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ കെടി റമീസിനെയും എഎം ജലാലിനെയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. എൻഐഎ രജിസ്റ്റര്‍ ചെയ്ത കേസിൽ അഞ്ചും ആറും പ്രതികളായ റമീസിനെയും ജലാലിനെയും ജയിലിൽ മൂന്ന് ദിവസങ്ങളിലായി ഒൻപത് മണിക്കൂർ ചോദ്യം ചെയ്യാനാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി ഇ.ഡിക്ക് അനുമതി നൽകിയത്. ഒരു ദിവസം മൂന്ന് മണിക്കൂർ ചോദ്യം ചെയ്യാനാണ് അനുമതി. ജയിലിലെ നിയന്ത്രണങ്ങൾ പാലിച്ചും ജയിൽ സൂപ്രണ്ടിന്‍റെ നിർദേശങ്ങൾ പരിഗണിച്ചുമായിരിക്കണം ചോദ്യം ചെയ്യൽ. പ്രതികൾക്ക് ചോദ്യം ചെയ്യലിനിടെ ടെലിഫോണിലൂടെ അഭിഭാഷകരെ ബന്ധപ്പെടണമെങ്കിൽ ജയിൽ സൂപ്രണ്ടിന്റെ സമ്മതത്തോടെ അനുമതി നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

സ്വർണക്കടത്തിന്‍റെ കേരളത്തിലെ മുഖ്യ ആസൂത്രകന്‍ കെടി റമീസ് ആണെന്നാണ് ഇ.ഡി ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. സ്വർണക്കടത്തിലെ ഇടനിലക്കാരിൽ മുഖ്യകണ്ണിയാണ് മൂവാറ്റുപുഴ റാക്കറ്റിന്‍റെ ഭാഗമായ എഎം ജലാൽ. റമീസിനെയും, ജലാലിനെയും യഥാക്രമം അഞ്ചും, ആറും പ്രതികളാക്കിയാണ് എന്‍ഐഎ കേസെടുത്തിരിക്കുന്നത്. സ്വർണക്കടത്തിലെ കള്ളപ്പണ- ഹവാല ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിയാവുന്ന റമീസിനെ ചോദ്യം ചെയ്യുന്നത് ഇ.ഡിയുടെ അന്വേഷണത്തിൽ പ്രധാനപ്പെട്ടതാണ്. ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതികളുമായുള്ള ബന്ധവും മയക്കുമരുന്ന് റാക്കറ്റ് സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചിരുന്നോയെന്ന വിവരങ്ങളും അന്വേഷണ സംഘം പ്രതികളിൽ നിന്ന് ചോദിച്ചറിയും.

ABOUT THE AUTHOR

...view details