എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മാധ്യമ പ്രവർത്തകർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലേക്ക് വിളിച്ചു വരുത്തി നാല് മണിക്കൂറിലധികം സമയമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും അദ്ദേഹത്തെ പ്രതിചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. സ്വർണം കടത്തിയ നയതന്ത്ര ബാഗേജ് കസ്റ്റംസ് പിടിച്ചുവെച്ച ജൂലൈ അഞ്ചിന് ഒന്നിലധികം തവണ പ്രതി സ്വപ്നയെ അനിൽ നമ്പ്യാർ വിളിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴിയിൽ അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമുള്ളതായി വ്യക്തമാക്കിയിരുന്നു.
സ്വര്‍ണക്കടത്ത്; അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു
മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും അദ്ദേഹത്തെ പ്രതിചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
"ദുബായില്‍ അദ്ദേഹവുമായി ബന്ധപെട്ട പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ അനിൽ നമ്പ്യാർ നിർദേശിച്ചിരുന്നു. സ്വർണം കടത്തിയ ബാഗേജ് നയതന്ത്ര ബാഗേജ് അല്ലെന്ന് സ്ഥാപിക്കണം. ഇതിനു വേണ്ടി കോൺസുലേറ്റിന്‍റെ കത്ത് ഹാജരാക്കണം. എങ്കിൽ നികുതിയും പിഴയും അടച്ച് തീർപ്പാക്കാൻ കഴിയുമെന്നാണ്" അദേഹം പറഞ്ഞതെന്ന് സ്വപ്‌ന മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് കത്തിന്‍റെ കരട് തയാറാക്കാനും അനിലിനെ ഏല്‍പ്പിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളിൽ സ്വർണക്കടത്ത് വാർത്ത വന്നതോടെ താൻ ഒളിവിൽ പോകുകയായിരിന്നു എന്നും സ്വപ്‌നയുടെ മൊഴിയുണ്ട്. ഈ കാര്യത്തിൽ വ്യക്തത വരുത്താനാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്.