വ്യാജരേഖ കേസിന്‍റെ സർക്കുലര്‍ പിന്‍വലിച്ചിട്ടില്ലെന്ന് കെസിബിസി - ആലഞ്ചേരി
"സര്‍ക്കുലര്‍ പള്ളികളിൽ വായിക്കണമോയെന്നത് രൂപത മെത്രാൻമാർക്ക് തീരുമാനിക്കാമെന്നാണ് അറിയിച്ചത്"
കൊച്ചി: കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്‍റെ (കെസിബിസി) വർഷകാല സമ്മേളനത്തില്‍ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലര്‍ പിന്‍വലിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതര്‍. സര്‍ക്കുലര്‍ പള്ളികളിൽ വായിക്കണമോയെന്നത് രൂപത മെത്രാൻമാർക്ക് തീരുമാനിക്കാമെന്നാണ് അറിയിച്ചത്. സര്‍ക്കുലറില്‍ വ്യാജരേഖ കേസില്‍ കര്‍ദിനാളിനെ അനുകൂലിച്ചും അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ടുമുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു. പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും വിമർശനം ശക്തമായതോടെയാണ് സര്‍ക്കുലര്‍ വിഷയത്തില്‍ മെത്രാന്മര്‍ക്ക് തീരുമാനമെടുക്കാമെന്ന അറിയിപ്പ് നല്‍കിയതെന്നും കെസിബിസി അധികൃതര്‍ അറിയിച്ചു.