കേരളം

kerala

By

Published : Aug 5, 2021, 3:03 PM IST

ETV Bharat / city

ഫ്ലാറ്റിൽ നിന്ന് വീണ് പ്ലസ്‌ ടു വിദ്യാർഥി മരിച്ചു

വ്യായാമം ചെയ്യുന്നതിനിടെ പെൺകുട്ടി കാൽ വഴുതി അബദ്ധത്തിൽ താഴേക്ക് വീണുവെന്നാണ് സഹോദരന്‍റെ മൊഴി.

പ്ലസ്‌ ടു വിദ്യാർഥി മരിച്ചു  ഫ്ലാറ്റിൽ നിന്ന് കാൽവഴുതി വീണ് പെൺകുട്ടി മരിച്ചു  ഫ്ലാറ്റിൽ നിന്ന് വീണ് പ്ലസ്‌ ടു വിദ്യാർഥി മരിച്ചു  കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു  falling from flat Plus Two student died  Plus Two student died in accident  kochi accident death news  kochi flat accident
ഫ്ലാറ്റിൽ നിന്ന് വീണ് പ്ലസ്‌ ടു വിദ്യാർഥി മരിച്ചു

എറണാകുളം:കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നു വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം. പ്ലസ് ടു വിദ്യർഥി ഐറിൻ റോയിയാണ് മരിച്ചത്. എറണാകുളം സൗത്തിലെ ഫ്ലാറ്റിലാണ് അപകടം സംഭവിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫ്ലാറ്റിലെ താമസക്കാരായിരുന്നു മരിച്ച കുട്ടിയുൾപ്പെടുന്ന കുടുംബം. ഫ്ലാറ്റിന്‍റെ ടെറസിൽ നിന്നും കാർ പാർക്കിങ് ഏരിയയിലെ ഷീറ്റിന് മുകളിലേക്കാണ് പെൺകുട്ടി വീണത്. വ്യായാമം ചെയ്യുന്നതിനിടെ കാൽ വഴുതി അബദ്ധത്തിൽ താഴേക്ക് വീണുവെന്നാണ് സഹോദരൻ പൊലീസിന് നൽകിയ മൊഴി. മൃതദേഹം എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ALSO READ:ഡോ. സുബ്ബയ്യ വധത്തിൽ 7 പേർക്ക് വധശിക്ഷ; 2 പേര്‍ക്ക് ഇരട്ട ജീവപര്യന്തം

ABOUT THE AUTHOR

...view details