എറണാകുളം:ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യുഡിഎഫിലെ ഉല്ലാസ് തോമസിനെ തെരഞ്ഞെടുത്തു. രണ്ട് ട്വന്‍റി ട്വന്‍റി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പിൽ 16 വോട്ടുകളാണ് ഉല്ലാസ് നേടിയത്. എതിർ സ്ഥാനാർഥിയായ എൽഡിഎഫിലെ എ.എസ് അനിൽകുമാർ ഒമ്പത് വോട്ടുകൾ നേടി. സ്ഥാനമേറ്റ ജില്ലാ പ്രസിഡന്‍റിന് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ എസ്. സുഹാസ് ഉല്ലാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആവോലി ഡിവിഷനിൽ നിന്നാണ് ഉല്ലാസ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഉല്ലാസ് തോമസ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
16 വോട്ടുകളാണ് ഉല്ലാസ് നേടിയത്. എതിർ സ്ഥാനാർഥിയായ എൽഡിഎഫിലെ എ.എസ് അനിൽകുമാർ ഒമ്പത് വോട്ടുകൾ നേടി.
ഉല്ലാസ് തോമസ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
എറണാകുളം ജില്ലാ പഞ്ചായത്ത് കാലാകാലങ്ങളിലായി യുഡിഎഫ് ആണ് ഭരിക്കുന്നത്. ഇടതുമുന്നണിക്ക് ബാലികേറാമലയായ എറണാകുളം ജില്ലാ പഞ്ചായത്തിൽ മൂന്ന് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെയായിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് ഭരിച്ചത്. ഇത്തവണ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു ഇടതുമുന്നണി നടത്തിയത്. കൊച്ചി കോർപ്പറേഷനിൽ ഇടതുമുന്നണിക്ക് ഭരണം തിരിച്ചു പിടിക്കാനായി. എന്നാൽ ആറ് അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തുകയായിരുന്നു.
Last Updated : Dec 30, 2020, 4:20 PM IST