എറണാകുളം: ജില്ലയിൽ 1170 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 894 പേർക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. 249 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് ബാധിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി നിന്നെത്തിയ 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 538 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 12,720 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 29,616 പേര്‍ നിരീക്ഷണത്തിലുണ്ട്.
എറണാകുളത്ത് 1170 പേര്‍ക്ക് കൂടി കൊവിഡ് - എറണാകുളം വാര്‍ത്തകള്‍
12,720 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 29,616 പേര്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ പശ്ചിമ കൊച്ചിയിലാണ് തുടർച്ചയായി കൂടുതൽ രോഗം സ്ഥിരീകരിക്കുന്നത്. 172 പേർക്കാണ് പശ്ചിമ കൊച്ചിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചെല്ലാനം -43, എടത്തല -39, പള്ളുരുത്തി - 38, നെല്ലിക്കുഴി-34, ഫോർട്ട് കൊച്ചി - 34, പായിപ്ര -33, കുമ്പളങ്ങി-28 , മുടക്കുഴ- 26, കീഴ്‌മാട് - 24, ചെങ്ങമനാട് - 24, തൃപ്പൂണിത്തുറ - 24, എളംകുന്നപ്പുഴ- 23, ചേരാനല്ലൂർ-22, വാരപ്പെട്ടി- 22, തൃക്കാക്കര-21 എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആറ് നേവി ഉദ്യോഗസ്ഥൻമാർക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.