എറണാകുളം : കൊച്ചിയിലെ വഴിയരികില്‍ കിടന്നുറങ്ങിയവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ജില്ലാ കലക്‌ടര്‍ എസ്. സുഹാസ്. കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്ത് മെട്രോ സ്‌റ്റേഷന് അടിയില്‍ കിടന്നുറങ്ങിയ ഭിക്ഷക്കാരെയും ഇതര സംസ്ഥാന തൊഴിലാളികളെയുമാണ് ജില്ലാ കലക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം ആംബുലന്‍സില്‍ കയറ്റി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കാക്കനാട് തെരുവ് വെളിച്ചം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
വഴിയോരത്ത് അന്തിയുറങ്ങന്നുവര്‍ക്ക് അഭയം നല്‍കി 'തെരുവ് വെളിച്ചം' - eranakulam collector shifted to those who slepted on the road to safe plac
കലൂരിലെ വഴിയോരങ്ങളില്‍ കിടന്ന നാല് പേരെ കലക്‌ടര്‍ ഇടപെട്ട് കാക്കനാട് തെരുവ് വെളിച്ചം അഭയകേന്ദ്രത്തിലേക്ക് മാറ്റി
വഴിയരികില്‍ കിടന്നുറങ്ങുന്നത് അപകടകരവും വലിയ സുരക്ഷാ പ്രശ്‌നവുമാണ് സൃഷ്ടിക്കുന്നത്. ഇതു പരിഹരിക്കുന്നതിനും ഇവര്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുമാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്. കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് കാലില്‍ വലിയ മുറിവുമായി കിടന്നിരുന്നയാളെ സന്ദര്‍ശിച്ച കലക്‌ടര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭ്യമാക്കുമെന്ന് അറിയിച്ചു.
തെരുവോരം മുരുകന്‍റെ നേതൃത്വത്തിലാണ് ഇവരെ ആംബുലന്‍സില്‍ അഭയകേന്ദ്രത്തിലെത്തിക്കുന്നത്. ആകെ നാല് പേരെയാണ് കലൂര്‍ പരിസരത്തു നിന്ന് കേന്ദ്രത്തിലെത്തിച്ചത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.