കേരളം

kerala

By

Published : Aug 31, 2019, 8:27 PM IST

Updated : Aug 31, 2019, 9:07 PM IST

ETV Bharat / city

ജ്യൂസ് നിര്‍മാണകേന്ദ്രം തകര്‍ച്ചയില്‍ കൃഷിമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കൃഷിമന്ത്രി വി. സുനിൽകുമാര്‍ കമ്പനിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാക്ക് നൽകിയെങ്കിലും നാളിതുവരെയായി ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി.

സര്‍ക്കാര്‍ വക ജ്യൂസ് നിര്‍മാണകേന്ദ്രം തകര്‍ച്ചയില്‍ കൃഷിമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

മൂവാറ്റുപുഴ: സര്‍ക്കാര്‍ സംരഭമായ മൂവാറ്റുപുഴയിലെ ജൈവ് ജ്യൂസ് നിര്‍മാണകേന്ദ്രത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപടിയെടുക്കാത്ത കൃഷിമന്ത്രി വി. സുനിൽകുമാറിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഇന്ത്യക്ക് അകത്തും പുറത്തുമായി വിൽപ്പന നടത്തിയിരുന്ന ജൈവ് ജ്യൂസ് കമ്പനി നാശത്തിന്‍റെ വക്കിലെത്തിയിട്ട് നാളുകളേറെയായി. കാലാഹരണപ്പെട്ട ഉപകരണങ്ങളാണ് കമ്പനിയിൽ ഉള്ളത്. വിപണനം കുറഞ്ഞതോടെ തൊഴിലാളികള്‍ക്കുള്ള ശമ്പളം മുടങ്ങിയിരിക്കുകയാണ്. നൂറോളം തൊഴിലാളികള്‍ക്ക് കഴിഞ്ഞ പത്ത് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.

ജ്യൂസ് നിര്‍മാണകേന്ദ്രം തകര്‍ച്ചയില്‍ കൃഷിമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കൃഷിമന്ത്രി വി.സുനിൽകുമാര്‍ കമ്പനിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാക്ക് നൽകിയെങ്കിലും നാളിതുവരെയായി ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. മന്ത്രി കമ്പനിയെ തിരിഞ്ഞുനോക്കുന്നില്ലെന്ന് സി.പിഎമ്മും ആരോപിച്ചു.

Last Updated : Aug 31, 2019, 9:07 PM IST

ABOUT THE AUTHOR

...view details