കേരളം

kerala

ETV Bharat / city

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി - dileep

ദിലീപിന്‍റെ എതിർപ്പ് അവഗണിച്ച് കേസിൽ വനിതാ ജഡ്ജിയെ നിയമിച്ചു. ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍.

ദിലീപിന് തിരിച്ചടി

By

Published : Feb 25, 2019, 6:09 PM IST

നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി. ദിലീപ് ഉന്നയിച്ച വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതി വിധി. കേസിൽ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തിയാണ് കോടതിയുടെ തീരുമാനം.നടി ആവശ്യപ്പെട്ട കാര്യങ്ങൾ നിയമപരമായ അവകാശം മാത്രമാണെന്ന് നിരീക്ഷിച്ചകോടതികേസിലെ വിചാരണ ഉടൻ തന്നെ പൂർത്തീകരിക്കണമെന്നും നിർദ്ദേശിച്ചു. സിബിഐ കോടതി ജഡ്ജി ഹണി വർഗീസാണ് കേസ് മുന്നോട്ട് പരിഗണിക്കുക.

വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ അവശ്യത്തെ ദിലീപ് കോടതിയിൽ എതിർത്തു. പീഡനത്തിനിരയാകുന്നവരെല്ലാം പ്രത്യേക കോടതി ആവശ്യപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് ദിലീപിന്‍റെഅഭിഭാഷകന്‍ ചോദിച്ചു. നടിയുടെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയ ശേഷമായിരുന്നു വാദം. വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് ഹര്‍ജി നല്‍കിയതെന്നായിരുന്നു സര്‍ക്ക‍ാര്‍ അഭിഭാഷകന്‍റെ നിലപാട്

ABOUT THE AUTHOR

...view details