കേരളം

kerala

By

Published : Feb 25, 2022, 4:44 PM IST

ETV Bharat / city

ഷവർമയ്‌ക്ക് 10 രൂപ കൂടി; റസ്റ്റോറന്‍റ് ഉടമയെ ആക്രമിച്ചവര്‍ പിടിയിൽ

നെടുമ്പാശ്ശേരി എയർ പോർട്ടിനടുത്ത് 'ഖാലി വാലി' എന്ന റസ്റ്റോറന്‍റിന്‍റെ ഉടമയേയും മക്കളേയുമാണ് മൂന്ന് പ്രതികൾ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചത്

Defendants arrested for stabbing restaurant owner in Eranakulam  stabbing restaurant owner in Nedumbassery  റസ്റ്റോറന്‍റ് ഉടമയേയും മക്കളേയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ  എറണാകുളത്ത് റസ്റ്റേറന്‍റ് ഉടമയേയും മക്കളേയും കുത്തിപ്പരിക്കേൽപ്പിച്ചു  നെടുമ്പാശ്ശേരിയിൽ ഷവർമയ്‌ക്ക് 10 രൂപ കൂടിയതിൽ ആക്രമം  Defendants arrested for assaulting restaurant owner and children in dispute over 10 rupees
ഷവർമയ്‌ക്ക് 10 രൂപ കൂടി; റസ്റ്റോറന്‍റ് ഉടമയേയും മക്കളേയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

എറണാകുളം:പത്ത് രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റസ്റ്റോറന്‍റ് ഉടമയെയും മക്കളെയും കുത്തി പരിക്കേൽപ്പിച്ച മൂന്ന് പ്രതികൾ പിടിയിൽ. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടിൽ കിരൺ(25), ചെറുകുളം വീട്ടിൽ നിഥിൻ(27), അണിങ്കര വീട്ടിൽ വിഷ്ണു(24) എന്നിവരാണ് നെടുമ്പാശ്ശേരി പൊലീസിന്‍റെ പിടിയിലായത്.

വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. നെടുമ്പാശ്ശേരി എയർ പോർട്ടിനടുത്ത് 'ഖാലി വാലി' എന്ന റസ്റ്റോറന്‍റിന്‍റെ ഉടമ അബ്ദുൾ ഗഫൂർ, മക്കളായ മുഹമ്മദ് റംഷാദ്, യാസർ എന്നിവരെയാണ് പ്രതികൾ കുത്തി പരിക്കേൽപ്പിച്ചത്. ഷവർമക്ക് 10 രൂപ അധികമായി എന്ന തർക്കമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചത്. കടയിൽ 30,000 രൂപയുടെ വസ്തു വകകളും പ്രതികൾ നശിപ്പിച്ചു.

ALSO READ:'കഞ്ചാവ് വലിച്ചാല്‍ പറന്ന് നടക്കാം'.. പതിനഞ്ചുകാരനെ നിർബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചയാൾ അറസ്റ്റില്‍

മുഹമ്മദ് റംഷാദ് സ്വകാര്യ ആശിപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. നിരവധി അബ്‌കാരി, കഞ്ചാവ് കേസുകളിലെ പ്രതികളാണ് പിടിയിലായ മൂന്ന്പേരും.

ശ്രീമൂല നഗരം, ശ്രീഭൂതപുരത്ത് പ്രവർത്തിക്കാതെ കിടക്കുന്ന ഇഷ്ടികകളത്തിൽ നിന്നും, ആവണം കോട് കപ്പത്തോട്ടത്തിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details