കേരളം

kerala

ETV Bharat / city

കൊവിഡ് ; പശ്ചിമ കൊച്ചില്‍ സ്ഥിതി രൂക്ഷം - എറണാകുളം വാര്‍ത്തകള്‍

ജില്ലയിൽ ഇന്ന് 133 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 128 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

covid situation in ernakulam  covid news  ernakulam covid news  കൊവിഡ് വാര്‍ത്തകള്‍  എറണാകുളം വാര്‍ത്തകള്‍  എറണാകുളം കൊവിഡ് വാര്‍ത്തകള്‍
കൊവിഡ് ; പശ്ചിമ കൊച്ചില്‍ സ്ഥിതി രൂക്ഷം

By

Published : Aug 12, 2020, 12:21 AM IST

എറണാകുളം: ജില്ലയിലെ കൊവിഡ് ക്ലസ്റ്ററായ പശ്ചിമ കൊച്ചിയിലെ സ്ഥിതി ആശങ്കാജനകമെന്ന് കലക്ടർ എസ്. സുഹാസ് . ജില്ലയിലെ പ്രധാന ക്ലസ്റ്റർ ആയിരുന്ന ആലുവയിൽ കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നതായും കലക്ടർ അറിയിച്ചു. ക്ലസ്റ്ററിലെ ഏതാനും ചില പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ രോഗവ്യാപനമുള്ളത്. എന്നാൽ പശ്ചിമ കൊച്ചി മേഖലയിൽ ആശങ്ക തുടരുകയാണ്. പ്രദേശത്തു ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചു. കൂടുതൽ സമ്പര്‍ക്കവിവരങ്ങള്‍ കണ്ടെത്താൻ കഴിഞ്ഞു.

ജില്ലയിൽ ഇന്ന് 133 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 128 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 1277 പേരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഒരു ഇടവേളക്ക് ശേഷം ചെല്ലാനം മേഖലയിലും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ചെല്ലാനം പഞ്ചായത്തിലെ 7, 8 വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. കിഴക്കൻ മേഖലയിൽ നെല്ലിക്കുഴി പഞ്ചായത്തിലും രോഗവ്യാപനം തുടരുകയാണ്. എടത്തല മേഖലയിലും നിയന്ത്രങ്ങൾ തുടരുകയാണ്. ജില്ലയിൽ സർക്കാർ ലാബുകളിൽ 3 ആർ. ടി. പി. സി. ആർ ഉപകരണങ്ങളും ഒരു സി. ബി. നാറ്റ് മെഷീനും കൊവിഡ് പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്. ആന്‍റിജൻ പരിശോധനയും വ്യാപകമായി നടത്തുന്നുണ്ട്. ആലുവ ക്ലസ്റ്ററിൽ നിന്നും കളമശേരി, തൃക്കാക്കര പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാതെ നിയന്ത്രിക്കാൻ സാധിച്ചു. കൊച്ചി ക്ലസ്റ്ററിൽ രണ്ട് ആഴ്ചക്കുള്ളിൽ സ്ഥിതി നിയന്ത്രണ വിധേയമാവുമെന്നാണ് പ്രതീക്ഷയെന്നും കലക്ടർ പറഞ്ഞു.

ABOUT THE AUTHOR

...view details