കേരളം

kerala

ETV Bharat / city

വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് ; കോർഡിലിയ ക്രൂസ് ഷിപ്പ് കൊച്ചിയില്‍ - Cordelia cruise ship

ഒരു ദിവസത്തേക്ക് കൊച്ചിയിൽ നങ്കൂരമിട്ടത് 1200 യാത്രികരെയും വഹിച്ച് മുംബെയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പല്‍

കോർഡിലിയ ക്രൂസ് ഷിപ്പ്  വിനോദ സഞ്ചാര മേഖല  കൊവിഡ്  COVID  കപ്പൽ  ആഡംബര നൗക  വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്  പോ​ർ​ട്ട് ട്ര​സ്​​റ്റ്  വിനോദ സഞ്ചാരി  Cordelia cruise ship  Cordelia cruise ship arrives in Kochi  കോർഡിലിയ ക്രൂസ് ഷിപ്പ്  വിനോദ സഞ്ചാര മേഖല  കൊവിഡ്  COVID  കപ്പൽ  ആഡംബര നൗക  വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്  പോ​ർ​ട്ട് ട്ര​സ്​​റ്റ്  വിനോദ സഞ്ചാരി  Cordelia cruise ship  Cordelia cruise ship arrives in Kochi
വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ് ; കോർഡിലിയ ക്രൂസ് ഷിപ്പ് കൊച്ചിയിലെത്തി

By

Published : Sep 22, 2021, 5:28 PM IST

എറണാകുളം : കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകി കൊച്ചിയിൽ ആഡംബര കപ്പൽ നങ്കൂരമിട്ടു. 1200 യാത്രികരെയും വഹിച്ച് മുംബൈയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര നൗകയായ കോർഡിലിയ ക്രൂസ് ഷിപ്പാണ് ഒരു ദിവസത്തേക്ക് എത്തിയത്.

ആഡംബര നൗകകൾക്കായി കൊച്ചിയിൽ ഒരുക്കിയ പുതിയ ടെർമിനലിൽ എത്തുന്ന ആദ്യ നൗക എന്ന പ്രത്യേകതയും കോർഡിലിയ ക്രൂസ് ഷിപ്പിനുണ്ട്. കൊവി​ഡ് അ​ട​ച്ചി​ട​ലി​നു​ശേ​ഷം ആ​ദ്യ​മാ​യി കപ്പൽമാർഗം കേ​ര​ള​ത്തി​ലെ​ത്തിയ സ​ഞ്ചാ​രി​ക​ൾ​ക്ക് സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും പോ​ർ​ട്ട് ട്ര​സ്​​റ്റും ചേ​ർ​ന്ന് സ്വീ​ക​ര​ണം നൽകി. വേലകളി, പഞ്ചവാദ്യം, താലപ്പൊലി എന്നീ കലാരൂപങ്ങളും സ്വീകരണ ചടങ്ങിന് മാറ്റുകൂട്ടി.

വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ് ; കോർഡിലിയ ക്രൂസ് ഷിപ്പ് കൊച്ചിയിലെത്തി

കപ്പലിലെ ആഭ്യന്തര വിനോദ സഞ്ചാരികൾ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവടങ്ങളിലുള്ള പൈതൃക- സാംസ്കാരിക കേന്ദ്രങ്ങൾ, മറൈൻ ഡ്രൈവ്, മാളുകൾ തുടങ്ങി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ബോട്ട് യാത്ര നടത്തി കായൽ സൗന്ദര്യവും ആസ്വദിച്ചാണ് തിരികെ അവർ ക്രൂയിസിലെത്തിയത്.

ആദ്യ കപ്പൽ എത്തിയതിനുപിന്നാലെ മാ​സ​ത്തി​ൽ ര​ണ്ട് ക​പ്പ​ലു​ക​ൾ കൊ​ച്ചി ​വ​ഴി സ​ർ​വീസ്​ ന​ട​ത്താ​നും വൊയേജര്‍ കേരളയെന്ന സ്വകാര്യ കമ്പനി തീരുമാനിച്ചിട്ടുണ്ട്. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച്​ സർവീസുകളുടെ എണ്ണവും വർധിപ്പിക്കും.

ALSO READ :യോഗ ഗുരു, പിന്നെ സന്ന്യാസി, ഒടുവില്‍ നരേന്ദ്രഗിരിയുടെ മരണത്തിന് പിന്നിലും ; ആനന്ദ് ഗിരിയുടെ ജീവിതം ചുരുളഴിയുമ്പോള്‍

2020 മാ​ർ​ച്ചി​ലാ​ണ്​ വി​നോ​ദ​സ​ഞ്ചാ​രികളുമായി അവ​സാ​നമായി കൊ​ച്ചി​യി​ൽ ക​പ്പ​ൽ എ​ത്തിയത്. പിന്നീട് കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിനോദസഞ്ചാര കപ്പലുകളുടെ സർവീസ് പൂർണമായും നിലച്ചിരുന്നു. ഒരിടവേളയ്ക്കുശേഷം ആഡംബര കപ്പലുകൾ കൊച്ചിയിൽ എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് വി​നോ​ദ​സ​ഞ്ചാ​ര മേഖലയെ ആശ്രയിച്ച് കഴിയുന്നവർ.

ABOUT THE AUTHOR

...view details