കൊച്ചി: പെരുമ്പാവൂർ ഓടക്കാലി സെന്‍റ് മേരീസ് പളളിയില്‍ വീണ്ടും സംഘർഷം . അനുകൂല കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷയുമായി ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ പ്രവേശിക്കാനെത്തിയതോടെയാണ് സംഘർഷമുണ്ടായത്. ഓര്‍ത്തഡോക്‌സ് വിശ്വാസികളിലൊരാളുടെ മാതാവിന്‍റെ മരണാനന്തര ശുശ്രൂഷ നടത്തുന്നതിന്‍റെ ഭാഗമായാണ് കുട്ടികളുള്‍പ്പെടെ 60 ഓളം പേര്‍ ഓടക്കാലി സെന്‍റ് മേരീസ് പളളിയില്‍ എത്തിയിരിക്കുന്നത്.
ഓടക്കാലി പള്ളിയിൽ വീണ്ടും സംഘർഷം - ഓടക്കാലി പള്ളിയിൽ വീണ്ടും സംഘർഷ സാധ്യത
പൊലീസ് സുരക്ഷയുമായി ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ പ്രവേശിക്കാനെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്
odakkali 1
എന്നാല്‍ സ്ത്രീകളുള്‍പ്പടെയുളള യാക്കോബായ വിഭാഗക്കാര്‍ പളളിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. എന്ത് വില കൊടുത്തും ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടയുമെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പലതവണ പളളിയില്‍ കയറാന്‍ ശ്രമിച്ചപ്പോളെല്ലാം യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞിരുന്നു
Last Updated : Jan 21, 2020, 10:59 AM IST